കേരളം പവര്‍ കട്ടിലേക്ക്: വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം
ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിക്കു പിന്നാലെ ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കെഎസ്ഇബി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്തിനുള്ളില്‍, വിവിധ പ്രദേശങ്ങളില്‍ മാറി മാറി അരമണിക്കൂര്‍ വീതമാകും പവര്‍ കട്ട്.
അതേസമയം ഇപ്പോള്‍ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങും. ഇത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നല്‍കിയേക്കാം. എങ്കിലും ആവശ്യകതയും വിതരണവും തമ്മിലുള്ള വലിയ വ്യത്യാസം നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണം അനിവാര്യമായി വന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Post a Comment
0 Comments