ഇസ്രയേൽ സൈന്യത്തിൻ്റെ തന്ത്ര പ്രധാന കേന്ദ്രം: തെൽ അവീവിലെ ഡ്രോൺ പ്ലാന്റ് തകർത്ത് ഇറാൻ

പ്രഹരം!
ഇസ്രയേൽ സൈന്യത്തിൻ്റെ തന്ത്ര പ്രധാന കേന്ദ്രം: തെൽ അവീവിലെ 
ഡ്രോൺ പ്ലാന്റ് തകർത്ത് ഇറാൻ

ഇസ്രയേലിൻ്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാൻ്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നു. ആക്രമണത്തിൽ പ്ലാൻ്റിൻ്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കേന്ദ്രമാണിത്.
ഇസ്രയേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. തെൽ അവീവിലെ പെറ്റ ടിക്വ മേഖലയിലുണ്ടായ മിസൈൽ വർഷത്തിന് പിന്നാലെയാണ് ഏറോസെന്റിനൽ പ്ലാൻ്റിലെ നാശനഷ്‌ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നഗരത്തെ വിറപ്പിച്ച സ്ഫോടന പരമ്പരകളിൽ ഒന്ന് ഈ നിർമാണ കേന്ദ്രത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Post a Comment

0 Comments