സർക്കാർ സേവനങ്ങൾ ഒരു വർഷത്തിനകം പൂര്‍ണ്ണമായും, ഡിജിറ്റലാകും ഉത്തരവിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ

സമഗ്രം, ഡിജിറ്റല്‍ ദുബൈ!

സർക്കാർ സേവനങ്ങൾ ഒരു വർഷത്തിനകം പൂര്‍ണ്ണമായും,  ഡിജിറ്റലാകും  ഉത്തരവിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. എമിറേറ്റിലെ മുഴുവന്‍ സർക്കാർ സ്ഥാപനങ്ങളും വ്യക്തിഗത, ബിസിനസ് സേവനങ്ങളെല്ലാം ഒരു വർഷത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റണമെന്ന് നിർദേശിച്ച് ദുബൈ കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം. ഡാറ്റയും നിർമിതബുദ്ധിയും (എഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമഗ്ര ഡിജിറ്റൽ നഗരത്തിലേക്ക് ദുബൈ വേഗത്തിൽ മുന്നേറുകയാണെന്ന് 'ഡിജിറ്റൽ ദുബൈ' സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. വിവിധ സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഡാറ്റ ഏകീകരിച്ച് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ശൈഖ് ഹംദാന്‍  വ്യക്തമാക്കി.
സന്ദർശനത്തിൽ പൂർണമായും സംയോജിത ഡിജിറ്റൽ നഗരത്തിലേക്കുള്ള യാത്രയിൽ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന നിരവധി പദ്ധതികൾക്ക് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു. സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിജിറ്റൽ ദുബൈ നയിക്കുന്ന സംരംഭങ്ങൾ സാങ്കേതിക പരിവർത്തനത്തെ മാത്രമല്ല, ഭാവിയിലെ തന്ത്രപരമായ നിക്ഷേപത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments