ഡീല്‍ ഫലമോ?!

[] കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല: 
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് 
[] തലശ്ശേരി സലീം വധം: കൃത്യം നടത്തിയത് സിപിഎം പ്രവർത്തകരെന്ന് വീണ്ടും പിതാവ്

 [] സംസ്ഥാനത്തെ എസ്ഡിപിഐ- സിപിഎം ഡീല്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത്‌.
കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന പല വിഷയങ്ങളിലും ഇരു പാര്‍ട്ടികളും നിലപാട് മയപ്പെടുത്തി. അതില്‍ രക്തസാക്ഷി വിഷയങ്ങളും ഉള്‍പ്പെട്ടതോടെ ഇരു പാര്‍ട്ടികളിലും രക്തസാക്ഷി കുടുംബങ്ങള്‍ സ്വന്തം പാര്‍ട്ടിക്കെതിരെ പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായി

തലശ്ശേരിയിലെ എൽഡിഎഫ്
സ്ഥാനാർഥി കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്ന‌മൊന്നുമില്ലെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. കാരായി രാജനുമായി പ്രത്യേകിച്ച് ബന്ധവുമില്ല. ഫസൽ കൊല്ലപ്പെടുന്നത് 2006ൽ ആണ്. എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത് 2009ൽ ആണ്. ഫസലും എസ്ഡിപിഐയുമായി ഒരു ബന്ധവുമില്ല. പാർട്ടി രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും ലത്തീഫ് വ്യക്തമാക്കി. വിഷയത്തില്‍ എസ്ഡിപിഐ നിലപാടിനെതിരെ രക്തസാക്ഷി ഫസലിന്റെ വിധവ രംഗത്ത്‌ വന്നു.

[] സിപിഎമ്മുകാരനെ കൊന്ന കേസിൽ എസ്ഡിപിഐ പ്രവർത്തകരെ വെറുതെവിട്ട വിഷയവും
വിവാദമായി. കേസിൽ നടന്ന അഡ്ജസ്റ്റ്മെൻ്റാണ് വെറുതെവിട്ടതിന് കാരണമായി പറയപ്പെടുന്നത്. തലശ്ശേരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിലെ ആറ് എസ്ഡിപിഐ പ്രവർത്തകരെ തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതിയാണ് വെറുതെ വിട്ടത്. 2008 ജൂലൈയിലായിരുന്നു കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

അതേസമയം, സലീമിനെ കൊലപ്പെടുത്തിയത് പാർട്ടി പ്രവർത്തകർ തന്നെയാണെന്ന ഗുരുതര ആരോപണവുമായി പിതാവ് കെപി യൂസഫ് രംഗത്ത്. കേസിൽ പ്രതികളായ ഏഴ് എൻഡിഎഫ് പ്രവർത്തകരെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം പ്രതികരിച്ചത്.

കൊലപാതകം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും യഥാർത്ഥ പ്രതികൾ പുറത്തുവന്നിട്ടില്ലെന്ന് യൂസഫ് പറയുന്നു. സലീമിന്റെ സുഹൃത്ത് റയീസിനെ കൊലപ്പെടുത്തി തീവണ്ടിപ്പാതയിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നാലെ സലീം കടുത്ത ഭയത്തിലായിരുന്നു. റയീസിൻ്റെ മരണശേഷം സലീം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്നതായും യൂസഫ് കോടതിയിൽ മൊഴി നൽകിയിരുന്നു. സംഭവദിവസം പാർട്ടി പ്രവർത്തകർ ഫോൺ ചെയ്‌തതിനാലാണ് സലീം പുറത്തുപോയത്. എന്നാൽ സലീമിൻ്റെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് തയ്യാറായില്ലെന്നും, ഫോൺ രേഖകൾ പരിശോധിച്ചാൽ മകനെ വിളിച്ചുവരുത്തിയവരെ കണ്ടെത്താമെന്നും അദ്ദേഹം ആരോപിക്കുന്നു. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സലീമിന് അറിയാമായിരുന്നുവെന്നും, ഇത് പുറംലോകം അറിയാതിരിക്കാനാണ് സലീമിനെ വകവരുത്തിയതെന്നും പിതാവ് ഇപ്പോളും വിശ്വസിക്കുന്നു.

Post a Comment

0 Comments