അധിക്ഷേപം അതിരുവിട്ടു; മുഖ്യമന്ത്രിയും മന്ത്രിയും വിവാദ കുരുക്കില്‍

[] 'ഡാഷ് മോനെ രേവന്താ..' പ്രകോപിതനായി മുഖ്യമന്ത്രി, 
രേവന്ത് റെഡ്‌ഡിക്കെതിരെ അധിക്ഷേപ പരാമർശം 
[] 'രണ്ട് മാച്ച് നമ്മൾ പാകിസ്ത‌ാനിൽ വച്ച് കളിച്ചു' താനൂരിനെ പാകിസ്‌താനോട് ഉപമിച്ച് വി അബ്ദുറഹ്മാൻ

[] തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം ഭാഷാ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾക്ക് മറുപടി എന്ന നിലയിലാണ് 'ഡാഷ് മോനേ..' എന്ന മോശം പ്രയോഗവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തിൽ നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തിൽ കോൺഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് ഡാഷ് മോനേ എന്ന് വിളിച്ച് മുഖ്യമന്ത്രി മറുപടി നൽകിയത്. പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമാവുകയും ചെയ്തു. 

[] തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്‌താൻ പരാമർശം നടത്തി മന്ത്രി വി അബ്ദുറഹ്മാൻ. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോൽപ്പിച്ചുവെന്നുമായിരുന്നു പ്രസംഗം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ് കളിയെന്നും അബ്‌ദുറഹ്മാൻ്റെ വിവാദ പ്രസംഗത്തിലുണ്ട്. കഴിഞ്ഞ രണ്ട് തവണ താൻ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും അവിടെ അവരെ തോൽപ്പിച്ചുവെന്നുമുള്ള മന്ത്രിയുടെ പരാമർശമാണ് വിവാദമായത്. പ്രചാരണ യോഗത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Post a Comment

0 Comments