ഗൾഫ് സെക്ടറില്‍ കുതിച്ചു കയറും, വിമാന ടിക്കറ്റ് നിരക്ക്

ഗൾഫ് സെക്ടറില്‍ സർചാര്‍ജ് കൂട്ടിയത് നാലിരട്ടി. എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു, നാളെ മുതൽ ഉയർന്ന നിരക്ക് പ്രാബല്യത്തില്‍ 

ഇൻഡിഗോയ്ക്കു പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്സും ഇന്ധന സർചാർജ് വർധിപ്പിച്ചു. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതൽ 899 രൂപയാക്കി പരിഷ്കരിച്ചു. ആഭ്യന്തര സർവീസുകൾക്കുള്ള പുതുക്കിയ സർചാർജ് ഏപ്രിൽ 8ന് രാവിലെ 9.01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ മാർച്ച് 10നാണ് എയർ ഇന്ത്യ സർചാർജ് പ്രഖ്യാപിച്ചത്. ഇതാണ് ഏകദേശം ഒരു മാസമാകുന്നതിനു മുൻപ് വീണ്ടും പരിഷ്കരിക്കുന്നത്. ഏവിയേഷൻ ഇന്ധനത്തിന്റെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്. രാജ്യാന്തര സർവീസുകൾക്കാണ് ഇന്ധന സർചാർജ് കുതിച്ചുയർന്നത്.
പുതുക്കിയ നിരക്ക് പ്രകാരം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ധന സർചാര്‍ജ് 10 ഡോളറായിരുന്നത് 50 ഡോളറായി വർധിക്കും.ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമുള്ള സർചാർജ് 200 ഡോളറായിരുന്നത് 280 ഡോളറായി വർധിപ്പിച്ചു.  ബംഗ്ലാദേശ്, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ ഇന്ധന സർചാർജ് പിന്നീട് പ്രഖ്യാപിക്കും.

Post a Comment

0 Comments