വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിയുതിർത്ത അക്രമിയുടെ ചിത്രം പുറത്ത്.

വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിയുതിർത്ത അക്രമിയുടെ ചിത്രം പുറത്ത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിയുതിർത്ത അക്രമിയുടെ ചിത്രം പുറത്ത്. നിലത്ത് കിടക്കുന്ന അക്രമിയുടെ സമീപം സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ നിൽക്കുന്നതായി ഈ ചിത്രത്തിൽ കാണാം. പ്രതി ഷർട്ട് ധരിച്ചിട്ടില്ല. ശരീരത്തിന്റെ അടിഭാഗം ഒരു ഷീറ്റ് കൊണ്ട് മൂടിയിട്ടുണ്ട്.

വെടിവെച്ചയാളുടെ മറ്റൊരു ഉയർന്ന റെസല്യൂഷനുള്ള ക്ലോസപ്പ് ഷോട്ട് ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുള്ള കോൾ തോമസ് അലൻ ആണ് അ ക്ര മിയെന്ന് യുഎസ് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. 

രോഗിയായ ഒരാളെന്ന് ട്രംപ് അക്രമിയെ വിശേഷിപ്പിച്ചു. വാഷിങ്ടൺ ഹിൽട്ടണിൽ നടന്നുക്കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആ ക്ര മണ ശ്രമം. ട്രംപിനെയും മറ്റു ഉന്നതരേയും ഉടൻ തന്നെ സുരക്ഷിതമായി മാറ്റി. 

വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്ച രാത്രി പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് മുമ്പ് ഭീഷണിയെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് അറിയിച്ചു.

Post a Comment

0 Comments