വാദം, മറുവാദം..
[] ഞങ്ങൾ അവനെ വീണ്ടെടുത്തു ട്രംപ്
തള്ളാണെന്ന്!
[] പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ
[] പശ്ചിമേഷ്യന്‍ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ ഇറാന്‍ വെടിവച്ചിട്ട എ-15 യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ട്രംപ്. ഇറാനിലേക്ക് യുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എ-15 യുദ്ധവിമാനം ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ചു തകര്‍ത്തതിന് ശേഷം കാണാതായ പൈലറ്റിനെ യുഎസ് സേന വിജയകരമായി രക്ഷപ്പെടുത്തി എന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ട യുദ്ധവിമാനത്തിൽ രണ്ട് സൈനികരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാളെ അപകടത്തിന് പിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും, മറ്റൊരാൾ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് യുഎസ് പ്രത്യേക സേനയും വ്യോമസേനയും ചേർന്ന് വൻ തിരച്ചിൽ ദൗത്യം ആരംഭിച്ചു. ഈ ദൗത്യം ഏറെ അപകടസാധ്യതയുള്ളതായിരുന്നു. ഇറാന്റെ സേനയും രക്ഷാപ്രവർത്തനം തടയാൻ ശ്രമിച്ച സാഹചര്യത്തിൽ, യുഎസ് സേന ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ നിരവധി സൈനിക ഉപകരണങ്ങൾ വിന്യസിച്ചു. തിരച്ചിലിനിടെ യുഎസ് ഹെലികോപ്റ്ററുകൾക്ക് നേരെ വെടിവെപ്പുണ്ടായെങ്കിലും, ദൗത്യം വിജയകരമായി പൂർത്തിയാക്കി സൈനികനെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ സൈനികന് പരുക്കേറ്റിരുന്നുവെങ്കിലും ആരോഗ്യനില സ്ഥിരതയിലാണെന്നും അദ്ദേഹം പൂർണമായി സുഖം പ്രാപിക്കുമെന്ന് ട്രംപ് അറിയിച്ചു. ഈ ഓപ്പറേഷൻ അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം വിലയിരുത്തി.
[] 'അമേരിക്കയുടെ രക്ഷാദൗത്യം പരാജയപ്പെടുത്തി' പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ. വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിൻ്റെ വാദങ്ങൾ തള്ളി ഇറാൻ. തെക്കൻ ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ രക്ഷാദൗത്യം പരാജയപ്പെടുത്തിയതായി ഖതമുൽ അൻബിയ വ്യക്തമാക്കി. തങ്ങൾ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക അയച്ച രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സി-130 സൈനിക വിമാനവും ഇറാൻ സൈന്യം വെടിവെച്ചിട്ടതായി അധികൃതർ വ്യക്തമാക്കി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഇറാൻ ആർമി, ബസിജ് സേന എന്നിവർ ചേർന്നാണ് ഈ സംയുക്ത നടപടി പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്.
1980ൽ ഇറാനിൽ അമേരിക്ക നടത്തിയ തബാസ് ഓപറേഷനുണ്ടായതിനേക്കാൾ വലിയൊരു നാണക്കേടാണ് ഇപ്പോൾ അമേരിക്കയ്ക്ക് സംഭവിച്ചിരിക്കുന്നതെന്ന് ഇറാൻ സൈനിക വക്താക്കൾ വിശേഷിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന പോസ്റ്റിന് മറുപടിയായിട്ടാണ് ഇറാൻ റവല്യൂഷനറി ഗാർഡിന്റെ പ്രതികരണം.

Post a Comment
0 Comments