ഷാർജയില്‍ വെയർ ഹൗസിൽ തീപിടിത്തം, വന്‍ തുകയുടെ നാശനഷ്ടം

ഷാർജ ഇൻഡസ്ട്രിയൽ ഏരിയ പത്തില്‍ 
പ്രവര്‍ത്തിക്കുന്ന വസ്ത്ര ഉല്‍പ്പാദന  വിതരണ കമ്പനിയുടെ വെയർഹൗസിലാണ് അഗ്നിബാധ ഉണ്ടായത്. ഉച്ചക്ക് 12:15 ഓടെയാണ് സംഭവം.
വിവരം അറിഞ്ഞ ഉടനെ സ്ഥലത്ത് എത്തിയ ഷാർജ പോലീസ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ തീ നിയന്ത്രണ വിധേയമാക്കി. തീ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപി കാത്തിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അംഗീകൃത ചാനലുകളിലൂടെയുള്ള അപ്‌ഡേറ്റുകൾ പിന്തുടരണമെന്നും ഷാർജ പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Post a Comment

0 Comments