നിര്‍ണ്ണായക മണിക്കൂറുകള്‍..
[] ഹോർമുസ് തുറക്കുക,
ഇല്ലെങ്കില്‍ തകര്‍ക്കും: ട്രംപ്
[] 'ചാവി കളഞ്ഞുപോയി, തുറക്കാനാകില്ല'
ട്രംപിനെ പരിഹസിച്ച് ഇറാൻ
[] ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍
ചൊവ്വാഴ്ച രാത്രി 8 മണി മുതൽ
ഇറാനെതിരെ സൈനിക നീക്കമെന്ന് ട്രംപ്.
ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ യുഎസ് സൈന്യം ആക്രമണം നടത്തുമെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണ സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിയായിരിക്കും എന്നാണ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത് ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെയായിരിക്കും. 'വൈദ്യുത കേന്ദ്രങ്ങളടക്കം തകർക്കുമെന്നും ട്രംപ്പിന്റെ ഭീഷണി സന്ദേശത്തില്‍ പറയുന്നു.
[] താക്കോൽ കാണാനില്ല"; ട്രംപിന്റെ അന്ത്യശാസനത്തെ പരിഹസിച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി. ഇറാൻ-അമേരിക്ക യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും, നയതന്ത്ര യുദ്ധം പരിഹാസരൂപേണ തുടരുന്നു. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അന്ത്യശാസനത്തിന് മറുപടിയായി, സിംബാബ്‌വെയിലെ ഇറാൻ എംബസി നടത്തിയ പരിഹാസം ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാവുകയാണ്. 'ഞങ്ങൾക്ക് താക്കോൽ നഷ്‌ടപ്പെട്ടു' (We've lost the keys) എന്ന ഒറ്റ വാചകത്തിലൂടെയാണ് സിംബാബ്‌വെയിലെ ഇറാൻ എംബസി ട്രംപിൻ്റെ ഭീഷണിയെ നേരിട്ടത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും അമേരിക്കയുടെ ഭീഷണികൾ തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നുമാണ് ഈ പരിഹാസത്തിലൂടെ ഇറാൻ വ്യക്തമാക്കുന്നത്.

Post a Comment
0 Comments