ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്, യുഎസ്-ഇസ്രായേൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും സംയുക്തമായി മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്ക്-പടിഞ്ഞാറൻ ഇറാനിലെ ബുഷേർ ആണവ പ്ലാൻ്റിനെയും ബന്ദർ ഇമാമിലെ പെട്രോകെമിക്കൽ കോംപ്ലക്‌സിനെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ബുഷേർ ആണവ പ്ലാൻ്റിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്ലാന്റിനോട് ചേർന്ന കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായെങ്കിലും ആണവ വികിരണ ഭീഷണിയില്ലെന്ന് ഇറാൻ്റെ തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന മുൻ നിലപാടിൽ നിന്ന് പിന്മാറിയാണ് യുഎസ് നടപടി സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.

Post a Comment
0 Comments