തപാൽ പാഴ്സൽ വഴി മയക്കുമരുന്ന് കടത്ത്: ഒമാനില്‍ 1.7 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടി
തപാൽ പാഴ്‌സലിൽ കടത്താൻ ശ്രമിച്ച 1.7 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ഒമാൻ കസ്റ്റംസ് പിടികൂടി. മസ്കറ്റിൽ നടന്ന കസ്റ്റംസ് പരിശോധനയിൽ, പാഴ്സലിനുള്ളിലെ മെറ്റൽ കണക്ട്‌ടറിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയതായും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.

Post a Comment
0 Comments