ദുബൈയിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; 200 കിലോയോളം ലഹരി ഗുളികകൾ പിടിച്ചെടുത്തു

ദുബൈ കസ്റ്റംസും ദുബൈ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിലായി. സംശയാസ്പദമായ ഷിപ്പ്മെൻ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് റിസ്‌ക്‌ എൻജിൻ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 1,50,600 പ്രിഗാബാലിൻ നിരോധിത മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് സംഘം പിടിച്ചെടുത്തു. തുടർനടപടികളിലാണ് രാജ്യത്തിനകത്തുണ്ടായിരുന്ന നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments