യുഎഇ പാസ്‌പോർട്ട്, വിസ സേവന കേസിൽ കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളുടെ പുതിയ കരാറുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പുതിയ ടെൻഡർ നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ച കോടതി, പ്രവാസികൾക്ക് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ നിലവിലെ സംവിധാനങ്ങൾ താൽക്കാലികമായി തുടരാനും അനുമതി നൽകി. യുഎഇ., കുവൈറ്റ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളിലെ സേവന തടസ്സം ഒഴിവാക്കാൻ നിലവിലെ സേവനദാതാക്കൾക്ക് താൽക്കാലികമായി തുടരാം എന്നും കോടതി പറഞ്ഞു.
ടെൻഡർ നടപടികളിൽ സുതാര്യതയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഡൽഹി ഹൈക്കോടതി പഴയ കരാറുകൾ റദ്ദാക്കിയത്. പുതിയ ടെൻഡർ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി.
കേസ് തീർപ്പാകുന്നതുവരെ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ താൽക്കാലിക സേവനങ്ങൾ ലഭ്യമാക്കാൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശമുണ്ട്.

Post a Comment
0 Comments