65 കിലോയിലധികം ക്രിസ്റ്റൽ മെത്തുമായി ഒമാനില്‍ രണ്ടുപേർ അറസ്റ്റിൽ


ഒമാനിൽ 65 കിലോഗ്രാമിലധികം ക്രിസ്റ്റൽ മെത്ത് കൈവശം വച്ചതിന് രണ്ടുപേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ധോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡിലെ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കടത്താനും ഉപയോഗിക്കാനും ലക്ഷ്യമിട്ട് ഇവ സൂക്ഷിച്ച യെമൻ പൗരനും ഏഷ്യൻ വംശജനുമാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പോലീസ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

Post a Comment

0 Comments