നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എൻറോള്‍മെന്റിന് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വ്വഹിച്ചു
പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിന്റെയും, വെബ്ബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വ്വഹിച്ചു. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐഡിയോ, സ്റ്റുഡന്റ് ഐഡിയോ, എന്‍ആര്‍കെ ഐഡിയോ ഉളള പ്രവാസി കേരളീയര്‍ക്കാണ് എൻറോൾ ചെയ്യാനാകുക. 2026 സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം.

Post a Comment
0 Comments