തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; അമ്മയും മകനും അടക്കം നാല് പേർ പിടിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലമൂടിന് സമീപം വാഹന പരിശോധനയ്ക്കിടെ 125 ഗ്രാം എംഡിഎംഎയുമായി നാലംഗ സംഘം എക്സൈസ് പിടിയിലായി. ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിൻ്റെ അമ്മ ബീന, പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിൻ്റെ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായിരുന്നു നടപടി. തുണിക്കച്ചവടത്തിന്റെ മറവില്‍ ആണ് ഇവര്‍ ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്.

Post a Comment
0 Comments