മിഠായിയുടെയും A4 പേപ്പറിന്റെ രൂപത്തിലും മയക്കുമരുന്ന്

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയകൾ പുതിയ വിതരണ രീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്‌സ് അതോറിറ്റി. സിന്തറ്റിക് മയക്കുമരുന്നുകൾ മിഠായികൾക്കുള്ളിൽ ഒളിപ്പിച്ചും, ദ്രാവക രൂപത്തിലുള്ള ലഹരിവസ്തു‌ക്കൾ A4 പേപ്പർ ഷീറ്റുകളിൽ ലയിപ്പിച്ച് മുക്കിവച്ചുമാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഇത്തരം രീതികൾക്ക് പുറമെ, അപരിചിതമായ നമ്പറുകളിൽ നിന്നോ ഡെലിവറി കമ്പനികൾ വഴിയോ എത്തുന്ന അപ്രതീക്ഷിത ഗിഫ്റ്റ് പാക്കറ്റുകളിലൂടെയും ലഹരി എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങളോ പാക്കറ്റുകളോ സ്വീകരിക്കരുതെന്നും, കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments