ചെളി തേച്ചു നമ്പര്‍ പ്ലേറ്റ് മറച്ചു: ഗതാഗത നിയമം ലംഘിച്ച ട്രക്ക് ഡ്രൈവര്‍ക്ക് പൂട്ടിട്ട് ഷാർജ പോലീസ്

ഗതാഗത നിയമം ലംഘിച്ച ട്രക്ക് ഡ്രൈവറെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കണ്ടുപിടിക്കപ്പെടാതിരിക്കാൻ ലൈസൻസ് പ്ലേറ്റ് നമ്പറുകൾ ചെളി പുരട്ടി മറച്ചായിരുന്നു കൃത്യം. റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിച്ചേക്കാവുന്ന പെരുമാറ്റങ്ങളും ലംഘനങ്ങളും നിയന്ത്രിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ആണ് പരിശോധന നടന്ന് വരുന്നത്. വാഹനത്തിന്റെ ഡാറ്റ മറയ്ക്കാനും ഗതാഗത നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങൾ ഒഴിവാക്കാനും ശ്രമിച്ചുകൊണ്ട്, ചെളി ഉപയോഗിച്ച് വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പറുകൾ മനഃപൂർവ്വം മരിച്ചിരുന്നു പ്രതി.

Post a Comment

0 Comments