ഷാർജ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റും മലീഹ സ്ട്രീറ്റും ചേരുന്ന കവലയിൽ ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ഷാർജയിൽ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റും മലീഹ സ്ട്രീറ്റും ചേരുന്ന കവലയിൽ ഞായറാഴ്ച മുതൽ ഡിസംബർ 6 ഞായറാഴ്ച വരെ താൽക്കാലിക ഗതാഗത  വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. വാഹനയാത്രക്കാർ അംഗീകൃത ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഇന്റർസെക്ഷൻ നവീകരണ പ്രവൃത്തികൾ നടക്കുന്നത് കാരണമാണ് ഈ നിയന്ത്രണം. ഇതുവഴി യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ അംഗീകൃത ബദൽ വഴികൾ തിരഞ്ഞെടുക്കുക,   റോഡിലെ ട്രാഫിക് അടയാളങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കുക - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിര്‍ദേശിച്ചു.

Post a Comment

0 Comments