ഷാർജയില്‍ ഒരു പുതിയ മ്യൂസിയം കൂടി
യുഎഇയുടെ പരമ്പരാഗത കരകൗശല വിദ്യകളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് ആധുനിക രീതിയിലുള്ള പുതിയ മുഖം നൽകുന്നതിനുമായി ഷാർജയിൽ പ്രഖ്യാപിച്ച 'ഇർത്തി മ്യൂസിയം' ശ്രദ്ധേയമാകുന്നു. സമകാലിക കരകൗശല കലകൾക്കായി മേഖലയിൽ ആരംഭിക്കുന്ന ആദ്യത്തെ മ്യൂസിയമാണിത്.
ആധികാരിക എമിറാത്തി കരകൗശല പാരമ്പര്യങ്ങൾ സംരക്ഷിക്കുക, സമകാലിക ദർശനങ്ങൾ ഉപയോഗിച്ച് അവയെ വീണ്ടും പരിചയപ്പെടുത്തുക, ഭാവി തലമുറകൾക്കായി അവ ഒരുക്കുക.. ഇതൊക്കെയാണ് ലക്ഷ്യങ്ങള്‍. ഷാർജ ക്രിയേറ്റീവ് ഡിസ്ട്രിക്റ്റിലാണ് മ്യൂസിയം.

Post a Comment
0 Comments