ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക് ഖാർഗെ

ആർഎസ്എസിനെതിരെ നിലകൊണ്ടാൽ, നിങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കില്ലെന്ന  കർണാടക പ്രതിപക്ഷ നേതാവ് ആർ അശോകയുടെ ഭീഷണിക്ക് അതിരൂക്ഷമായി പ്രതികരിച്ച് ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ നിങ്ങൾ ഭീകരസംഘടനയോ അധോലോക മാഫിയയോ ആണോ എന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ ചോദ്യം. ഭീഷണിപ്പെടുത്തുന്ന ഈ വാക്കുകൾക്ക് പിന്നിലെ അർഥമെന്താണ്? ആർഎസ്എസ് ഒരു ഭീകര സംഘടനയാണോ? ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന അധോലോക മാഫിയയാണോ അവർ? എന്റെ വീട്ടിൽ നിന്ന് പുറത്തുവരാൻ എനിക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ട്, സധൈര്യം സംസാരിക്കാൻ ബാബാ സാഹെബ് അംബേദ്കർ എനിക്ക് തന്ന ധൈര്യമുണ്ട്. ആർഎസ്എസിന്റെ വടികളെ ഭയക്കാൻ സവർക്കറുടെ ചോരയല്ല എന്നിൽ ഒഴുകുന്നത്, നമ്മുടേത് അംബേദ്കറുടെ ചോരയാണ്.. അംബേദ്കർ തന്നത് ധൈര്യമാണ്, ഭയമല്ല" ഖാർഗെ പറഞ്ഞു. ആർഎസ്എസ് ഒരു രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്നും നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കുകയാണെന്നും ഖാർഗെ ആരോപിച്ചിരുന്നു. 

Post a Comment

0 Comments