ഗ്യാനേഷ് കുമാറിന്റെ രാജി: ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒക്ടോബർ 6-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് സംയുക്ത മാർച്ച് പ്രഖ്യാപിച്ചു.ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സമരപരിപാടികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 6ന് പ്രതിപക്ഷ എംപിമാർ ഒറ്റക്കെട്ടായി ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും കമ്മീഷന് സംയുക്ത നിവേദനം നൽകുകയും ചെയ്യും.

ഒക്ടോബർ 2 മുതൽ 8 വരെ രാജ്യവ്യാപകമായി ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബർ രണ്ടാം വാരത്തിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നേരിട്ട് ധരിപ്പിക്കും.

Post a Comment

0 Comments