എംകെ മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ, നിയമനം കാബിനറ്റ് റാങ്കോടെ
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ ഡോ. എംകെ മുനീറിനെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം.
എഴുത്തുകാരൻ, ഭരണാധികാരി, കലാകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങൾ അടയാളപ്പെടുത്തിയ ഡോ. മുനീറിന്റെ പുതിയ നിയോഗം കേരള സർക്കാറിന് മുതൽക്കൂട്ടായിരിക്കും. മുസ്ലിം യൂത്ത് ലീഗിന്റെ അമരക്കാരനായിരുന്ന ഡോ. മുനീർ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലും ഉന്നതാധികാര സമിതിയിലും അംഗമാണ്.
1987-ൽ കോഴിക്കോട് കോർപറേഷൻ കൗൺസിലറായി. 1991-ൽ കോഴിക്കോട് സൗത്തിൽനിന്നും 1996-ലും 2011-ലും മലപ്പുറത്തുനിന്നും നിയമസഭാ സാമാജികനായി. 2001 മുതൽ 2006 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും 2011 മുതൽ 2016 വരെ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പുമന്ത്രിയുമായി. 2016ൽ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിലും 2021ൽ കൊടുവള്ളി മണ്ഡലത്തിലും സാമാജികനായി. 2017ൽ മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചു.

Post a Comment
0 Comments